കേരള സർക്കാർ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിലായി പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സർക്കാരിന്റെ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് 2025 ഒക്ടോബർ 22 (ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും.

കോഴിക്കോട് ജില്ലയിൽ സർക്കാർ ആയുർവേദ ആശുപത്രി, വടകരയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റും ഈ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമാണ്.വടകര ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ നടത്തുന്ന പ്രസ്തുത പരിപാടിയിൽ വടകര നഗരസഭ ചെയർപേഴ്സൺ ബഹു ശ്രീമതി കെ പി ബിന്ദു ഓഫ്ലൈൻ ഉത്ഘാടനം നിർവഹിക്കും . ആയുർവേദത്തെയും ഫിസിയോതെറാപ്പിയെയും ഏകോപിപ്പിച്ച് രോഗികൾക്ക് സമഗ്രമായ സേവനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ യൂണിറ്റിന്റെ പ്രവർത്തനം ആരോഗ്യ പരിചരണ രംഗത്ത് ഗുണനിലവാരം ഉയർത്താൻ സഹായകമാകും.ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ആരോഗ്യ രംഗത്തെ വിദഗ്ധരും ചടങ്ങിൽ പങ്കെടുക്കും.

