
പുന്നോറവീട്ടിൽ മലയിൽ മുക്ക് റോഡ് കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ചോറോട്: ചോറോട് പഞ്ചായത്ത് അഞ്ചാം വാർഡിലെ പുന്നോറവീട്ടിൽ മലയിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം കെ.കെ.രമ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ രേവതി പെരുവണ്ടിയിൽ അധ്യക്ഷത വഹിച്ചു. കെ.കെ.സദാശിവൻ, കാസിം കുനിയിൽ, റഫീക്ക് മലയിൽ, കെ.കെ.മോഹൻദാസ്, പി.സി.ശശീന്ദ്രൻ, ആശാരി മീത്തൽ രാജീവൻ, പി.പി.മനോജൻ, മനോജ് താപു, കെ.പി.നിസാർ എന്നിവ സംസാരിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.

