

ഓർക്കാട്ടേരി: ആയുർവേദ ചികിത്സാരംഗം ഏറെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്
മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.ഏറാമല ആയുർവേദ സഹകരണ ആശുപത്രി ഓർക്കാട്ടേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ നാട്ടിലെ ചികിത്സാരീതികളിൽ അലോപ്പതി എല്ലാ തലത്തിലും ഏറെ മുന്നോട്ട് പോയെങ്കിലും ആയുർവ്വേദ മുൾപ്പെടെയുള്ള മറ്റ് ചികിത്സാ രീതികൾ ഇനിയും മുന്നേറിയിട്ടില്ല. ഈ രംഗത്ത് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ഏറാമല ആയുർവേദ ആശുപത്രി കിടത്തി ചികിത്സയും പഞ്ചകർമ ചികിത്സാ രീതികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് തയ്യാറാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.രമ എം.എൽ.എ.മുഖ്യാതിഥിയായി.ആശുപത്രി ഭരണ സമിതി പ്രസിഡൻ്റ് കുനിയിൽ രവീന്ദ്രൻ അധ്യക്ഷനായി.ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വടകര അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ പി.പി.ഷിജു ഫാർമസി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.ടി.ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു..എം.കെ.ഭാസ്കരൻ,ഒ.മഹേഷ് കുമാർ, എൻ.ബാലകൃഷ്ണൻ, കെ.എം.സലിം, പി.കെ.കുഞ്ഞിക്കണ്ണൻ, എൻ.കെ.ചാത്തു, എ.കെ.ബാബു, ഇ.രാധാകൃഷ്ണൻ, ടി.കെ.വാസു, എം.കെ.കുഞ്ഞിരാമൻ, ഒ.കെ.രാജൻ, കൂർക്കയിൽ ശശി, മുക്കത്ത് ഹംസ ഹാജി, കെ.ഇ.ഇസ്മയിൽ, ഇ.പി.രാജേഷ്, കെ.കെ.ദിവാകരൻ എന്നിവർ സംസാരിച്ചു.

