
ന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രോസിക്യൂഷന്. സാക്ഷികളെ പേടിയില്ലാതെ കോടതിയിലേക്ക് എത്തിക്കുകയായിരുന്നു വലിയ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമെന്ന് അഭിഭാഷകന് പറഞ്ഞു. കേരള സമൂഹത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നെന്നും അര്‍ഹിച്ച ശിക്ഷ ലഭിച്ചുവെന്നാണ് കരുതുന്നതെന്നും അഭിഭാഷകന് പറഞ്ഞു. ചെന്താമരയ്ക്ക് പരോളിനുള്ള സാധ്യത പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും പേടിയായിരുന്നു. ഞങ്ങള്‍ വരണോ എന്നായിരുന്നു ചോദ്യം. അത് പറഞ്ഞ് മനസിലാക്കാനാണ് ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയത്. വിധിയിലൂടെ സമൂഹത്തിന് കൃത്യമായ സന്ദേശം നല്കാന് കഴിഞ്ഞു. മൂത്തകുട്ടിക്ക് ജോലി അടക്കം നല്‍കണമെന്ന് കോടതി വിധിയിലുണ്ട് – അദ്ദേഹം വ്യക്തമാക്കി.കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അത് കാത്തുവെന്നും സുധാകരന്റെയും സജിതയുടെയും മക്കള്‍ പറഞ്ഞു. കോടതിക്കും അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കുമടക്കം എല്ലാവരോടും നന്ദി പറയുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാള്‍ക്ക് ഒരു മാറ്റവുമില്ല. അയാള്‍ക്ക് ഒന്നിലും പേടിയില്ല. അയാള്‍ അനുഭവിച്ച് അതിനുള്ളില്‍ ഇരിക്കണം. തൂക്ക് കയര്‍ കൊടുത്തതില്‍ സന്തോഷമുണ്ട്. പ്രതിഭാഗം അപ്പീലിന് പോയാല്‍ മറ്റുള്ള നടപടികള്‍ ഞങ്ങളും സ്വീകരിക്കും – മക്കള്‍ പറഞ്ഞു. സ്വന്തം നാട്ടിലേക്ക് പോകുന്നില്ല എന്ന നിലപാടിലാണ് മക്കള്‍. അച്ഛന്റെയും എല്ലാവരുടേയും ഓര്മ ഞങ്ങള്‍ക്കുണ്ട്. പഴയ ഓര്‍മകളൊക്കെ വരുന്നത് വിഷമമാണ്. ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല. പിഴയായി ലഭിക്കുന്ന തുക ആശ്വാസമാകും – അവര്‍ കൂട്ടിച്ചേര്‍ത്തു.

