
വീടിൻ്റെ സംരക്ഷണ മതിൽ തകർന്നു
പതിയാരക്കര
ശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സംരക്ഷണ മതിൽ തകർന്ന് വീട് അപകടാവസ്ഥയിൽ. പതിയാരക്കര വടക്കെ കണ്ണോത്ത് അഭിജിത്തിൻ്റ വീടിനോട് ചേർന്ന പടിഞ്ഞാറ് ഭാഗത്തെ സംരക്ഷണ മതിലാണ് ഞായർ പുലർച്ചെ നാലോടെ പൂർണമായും തകർന്നു വീണത്. മതിൽ തകർന്നതോടെ വീട് അപകടാവസ്ഥയിലായി. 20 മീറ്ററിലേറെ നീളമുള്ള മതിൽ പൂർണമായും തകർന്നു വീണു. കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെ തീർത്ത് നിർമ്മിച്ച മതിലാണ് സ്ലാബും തൂണും ഉൾപ്പെടെ തകർന്നത്. മതിൽ വീണ് തൊട്ടടുത്ത വീടിൻ്റെ ശുചിമുറിയും പാടെ തകർന്നു. നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

