
ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻ നായയുടെ
കടിയേറ്റു അഞ്ചുപേർക്കാണ് കടിയേറ്റത് ബാലൻ കുന്നോത്ത്, സുജ കുന്നോത്ത്, ലക്ഷ്മി പുതുശേരി താഴക്കുനി, ശശി കുന്നിനാംപുറത്ത്, അശ്വിൻ കുന്നിനാംപുറത്ത് എന്നിവർക്കാണ് കടിയേറ്റത് . ഇന്ന് രാത്രി ഏയര മണിയോട് കൂടിയാണ് നായയുടെ ആക്രമണം നടന്നത് , കടിയേറ്റവരെ വടകര താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്.
പ്രദേശത്ത് നായയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് നാട്ടുകാർ. വഴിയാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

