
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്കി ഇറാന്. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന് തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് വിമാനം മാറിക്കയറിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു60 ദിവസത്തെ കാലയളവ് നീട്ടാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന് തള്ളി. അമേരിക്കയെയും ഇറാനെയും ചര്‍ച്ചകളിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഹോര്‍മുസില്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടിയന്തരമായി പൂര്‍ണ്ണതോതില്‍ തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്കി.
തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് താമസിച്ചിരുന്നത് കെട്ടിടത്തിന്റെ ഏതു നിലയിലാണെന്നു വരെ ഇറാന് അറിയാമായിരുന്നുവെവന്നാണ് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ട്രംപിന്റെ വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാലാണ് ട്രംപ് ജൂലൈ എട്ടിന് വിമാനം മാറിക്കയറിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

