
ചേന്ദമംഗലം റെസിഡൻ്റ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ എൺപതാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഠത്തിൽ മുക്കിൽ സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ഒ. ടി . കെ രാജൻ അധ്യക്ഷത വഹിച്ചു. മേജർ ആതിര പി.വി.മുഖ്യാതിഥി ആയിരുന്നു.പൂർവ സൈനികൻ പ്രമോദ് കുമാർ പതാക ഉയർത്തി. മേജർ ആതിര പി. വി.സ്വാതന്ത്ര്യ ദിനസന്ദേശവും,പ്രതിജ്ഞയും ചൊല്ലികൊടുത്തു.പൂർവ സൈനികൻ സഞ്ജു ശ്രീസദനം ,അനിൽകുമാർ എൻ. പി,എന്നിവർ സംസാരിച്ചു.മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. തുടർന്ന് റാണി പബ്ലിക് സ്കൂൾ കനാൽ റോഡ് ശുചീകരിച്ചു. പ്രസ്തുത പ്രവർത്തനത്തിന് സഞ്ജു ശ്രീസദനം,അഡ്വ ..ഉണ്ണികൃഷ്ണൻ കണ്ണാറത്ത്,ദിവാകരൻ. പി. വി.,ഗോപാലകൃഷ്ണൻ മഠത്തിൽ,സുരേഷ് ബാബു കണ്ണറത്ത് , ഒ ടി കെ രാജൻ, സി.വി.മോഹനൻ,പ്രമോദ് കുമാർ,വിജയൻ,ഷിബിൻ , ജോബിഷ്, ജോഷിത്ത് ,പ്രമീള,ധർമ്മസത്യ, മസീന , ഉഷ,ലളിത, ബൈജു ഓലപ്പുറത്ത്,എന്നിവർ നേതൃത്വം നൽകി.വിനില ഒ ടി കെ ,പ്രേമ ഒ ടി കെ എന്നിവർ ലഘു ഭക്ഷണങ്ങൾ നൽകി.

