
ഓർക്കാട്ടേരി: ഒയിസ്ക്ക ഇൻ്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റർ ഒയിസ്ക ഓഫീസ് പരിസരത്ത് പതാക ഉയർത്തി.
എടച്ചേരി ജനമൈത്രി പോലീസും ഒയിസ്ക്കയും സംയുക്തമായി സ്വാതന്ത്ര്യ ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ ഓർക്കാട്ടേരി നോർത്ത് യു പി സ്കൂൾ, തട്ടോളിക്കര യു പി സ്കൂൾ എടച്ചേരി നോർത്ത് യു പി എന്നീ ടീമുകൾ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. ക്വിസ്സ് മത്സര വിജയികൾക്ക് എടച്ചേരി പൊലീസ് എസ് എച്ച് ഒ
വിപിൻ രാജ് സമ്മാനദാനം നിർവ്വഹിച്ചു എ എസ് ഐ മാരായ രതീഷ്പടിക്കൽ , റിജുകുമാർ കെ കെ , ഒയിസ്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രതിനിധികളായ പ്രജിത്ത് സ്നേഹ ശ്രീ, സുനിൽകുമാർ, കെ റിനീഷ്, ചന്ദ്രൻ കുന്നോത്ത്, രാധാകൃഷ്ണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു

