നാദാപുരം: ജവഹർലാൽ നെഹറു വിൻ്റെ ആശയങ്ങൾ പിന്തുടരണമെന്നും, നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ചിന്തകൾ വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും, മുൻ കെ.പി.സി സി പ്രസിഡണ്ടും, മുൻ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നെഹ്റുവിൻ്റെ ആശയങ്ങളും ഗാന്ധിയൻ ചിന്തകളിലേക്കും രാജ്യം തിരിച്ചു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായിരുന്ന പി കണാരൻ മാസ്റ്ററുടെ മുപ്പത്തി ഒമ്പതാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. രാവിലെ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.കെ.രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺ ഗ്രസ് പ്രസിഡണ്ട്, മോഹനൻപാറക്കടവ്, അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ. എ സജിവൻ, അഡ്വ.കെ.എം രഘുനാഥ്, ടി.കെ മോട്ടി, റിനിഷ് വളയം, കെ.പി ദാമോദരൻ, അഡ്വ.ശ്രീജിത്ത് ചാഞ്ഞാൽ,എം.കെ പ്രേംദാസ്, സി പവിത്രൻ, എം.സി മോഹനൻ, എം.പി ശ്രീധരൻ, എം.സി വിജയൻ, തുടങ്ങിയവർ സംസാരിച്ചു.