ഇന്ന് കൂപ്പുകുത്തി ഓഹരിവിപണി. 400ല്‍ അധികം പോയിന്റാണ് ബിഎസ്സി സെന്‍സെക്സ് ഇടിഞ്ഞത്. നിഫ്റ്റിയും താഴോട്ട് തന്നെ. വിദേശ നിക്ഷേകര്‍ ഓഹരി വിറ്റൊഴിഞ്ഞതാണ് ഓഹരി വിപണി താഴാനുള്ള പ്രധാനകാരണം. ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലായത് ഇന്ത്യന്‍ വിപണിയെയും ബാധിക്കുന്നുണ്ട്. അമേരിക്ക കനിഞ്ഞാല്‍ വരും ദിവസങ്ങലില്‍ വിപണി കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.4,114 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേകര്‍ വിറ്റൊഴിഞ്ഞത്. പണലഭ്യതയിലും കുറവുണ്ടായി. ഇതെല്ലാമാണ് പ്രധാനമായും ഓഹരിവിപണിയെ ഇന്ന് സ്വാധീനിച്ചത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ഭാരതി എയര്‍ടെല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നീ കമ്പനികളാണ് നഷ്ടം നേരിട്ടവയില്‍ പ്രധാനപ്പെട്ടത്.അതേസമയം, സ്വര്‍ണവില ഇന്ന് കുത്തനെ വര്‍ധിച്ചു. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 90,360 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം.ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ ‘ഷട്ട്ഡൗണ്‍’ റെക്കോര്‍ഡിട്ട് 40-ാം ദിവസത്തിൽ എത്തി നില്‍ക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മയും സ്വര്‍ണം സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് ഉയരുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്ന് ഡിസംബറില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് ബാങ്ക്് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കൂടുതലാണ് .ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

