
വടകര: ഉമ്മൻചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. അനുസ്മരണ പരിപാടി കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ്, ഓണപുടവ വിതരണവുംനടത്തി. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. നാരായണൻ നായർ, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, പി. എസ് രഞ്ജിത്ത് കുമാർ,പി. ടി.. കെ നജ്മൽ,വി. കെ പ്രേമൻ, സി. നിജിൻ,അഷ്റഫ് കല്ലുള്ളതിൽ,ലത്തീഫ് കല്ലറക്കൽ,ബാബു ഒഞ്ചിയം, സി. കെ വിശ്വൻ,ബിജു പ്രസാദ്,സി. കെ ഹരിദാസ്,ബിജുൽ ആയാടത്തിൽ,മുനീർ. സി, ലിസിന പ്രകാശ് എന്നിവർ സംസാരിച്ചു.

