
മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലക്കായ് മുസ്ലിം ലീഗ് രംഗത്ത്. സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ലയെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ.തിരൂർ ആസ്ഥാനമായ് ജില്ല വേണമെന്നത് കാൽ നൂറ്റാണ്ടായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയേക്കാൾ മലപ്പുറത്ത് ഒരു പുതിയ ജില്ല അനിവാര്യമാണെന്ന് പി.കെ നവാസ് MLA യും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.തിരൂർ ആസ്ഥാനമായി ജില്ല എന്നത് 25 കൊല്ലം മുൻപേ ഉയർന്നു വന്ന അഭിപ്രായം.
അതിനെ അംഗീകരിക്കണം. ഏറ്റവും കൂടുതൽ ജനസംഖ്യ, ഏറ്റവും പ്രാചീനമായ നഗരം തീരപ്രദേശം, തുഞ്ചന്റെ മണ്ണ് ഇതെല്ലാം ഉൾക്കൊള്ളുന്ന തിരൂർ ആസ്ഥാനമായി ജില്ല വേണം. അതിനു വേണ്ടി നിലകൊള്ളും.സംസ്ഥാന തലയിൽ തന്നെ ജില്ലയുടെ പുനക്രമീകരണം വേണം.താലൂക്കുകളും പുനക്രമീകരിക്കണം.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകൾ ചേർത്ത് തിരൂർ ആസ്ഥാനമായി ജില്ല വേണം എന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. എറണാകുളത്തിനു മൂവാറ്റുപുഴ എന്നതിനേക്കാൾ മലപ്പുറത്ത് ഒരു പുതിയ ജില്ല വേണമെന്ന് പി.കെ നവാസ് MLA യുടെ ഫേസ്ബുക്ക് പോസ്റ്റ് കണക്കുകൾ നിരത്തി വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി ഇരു വിഭാഗം സമസ്തകളും രംഗത്തുണ്ട്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുമെന്നായിരുന്നു റവന്യു മന്ത്രി എ പി അനിൽ കുമാറിന്റെ പ്രതികരണം.

