
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഐഎം-സിപിഐ പരസ്യ പോര് തുടരുന്നു. വിവാദങ്ങള്‍ക്ക് കാരണം രാഷ്ട്രീയ പക്വതയില്ലാത്ത സിപിഐ നിലപാടുകളെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എന്‍ മോഹനന് വിമര്‍ശിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്നുണ്ടെങ്കില്‍ ഇക്കാര്യം അവര്‍ മുന്നണി മര്യാദ അനുസരിച്ച് ഉന്നയിക്കേണ്ടത് എല്‍ഡിഎഫ് യോഗത്തിലായിരുന്നുവെന്നും പകരം മാധ്യമങ്ങളോട് പറയുകയും അനാവശ്യ ചര്‍ച്ചയും വിവാദവും ഉയരുകയും ചെയ്തുവെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനോട് ഇതു സംബന്ധിച്ച് ചോദ്യം വന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവിനെ തീരുമാനിക്കുന്ന കീഴ്വഴക്കം ചു ണ്ടിക്കാട്ടി മറുപടി നല്‍കുകമാത്രമാണ് ചെയ്തത്. ഇതിനിടയില്‍ മാധ്യമങ്ങളിലൂടെ ഇതിന്റെ ന്യായാന്യായങ്ങള്‍ വിളമ്പുകയാണ് സിപിഐ നേതൃത്വം.

അതിലെന്തോ ശരിയുണ്ടെന്നമട്ടിലാണ് മാധ്യമങ്ങളുടെ പ്രചാരണവും. എന്തു ന്യായത്തിലാണ് ഇതുവരെ തുടര്‍ന്നുവന്ന കീഴ്വഴക്കം മറികടന്ന് സിപിഐക്ക് ഉപനേതാവ് പദവി നല്‍കേണ്ടതെന്ന് സിപിഐ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സത്യന് മൊകേരി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലും അക്കാര്യം പറയുന്നില്ല. സിപിഐഎമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് എന്നതിനാല്‍ ഈ പരാജയപ്പെട്ട നിമിഷത്തില്‍ സിപിഐ വളര്‍ന്നു പോയി എന്നാണോ അവര്‍ അര്‍ഥമാക്കുന്നത്? – അദ്ദേഹം ലേഖനത്തില്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സിപിഐഎം നേതാവ് പിണറായി വിജയന് നടത്തിയ ഒരു പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് സിപിഐ പ്രകോപിതരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയില്‍ സിപിഐഎമ്മിന് അവകാശപ്പെട്ട ഉപനേതാവിനെ നിശ്ചയിക്കുന്ന രീതിയാണ് പിണറായി വിജയന് പറഞ്ഞത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ദശകങ്ങളായി സിപിഐഎം നേതാവാണ് ആ സ്ഥാനത്ത് വരാറുള്ളത്. ആ സ്ഥാനം സിപിഐഎം ഒഴിഞ്ഞ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. കേരളത്തില്‍ സിപിഐഎമ്മിനെ മറികടന്നുള്ള രാഷ്ട്രീയസ്വാധീനത്തിലേക്ക് തങ്ങള്‍ വളരുകയാണെന്നാണോ സിപിഐ കരുതുന്നത് – അദ്ദേഹം ചോദിച്ചു.

