
അഡ്വക്കേറ്റ് എം. കെ. പ്രഭാകരന്റെ 15-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വടകര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.കെ. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരൻ, കെ.പി. കരുണൻ, പി. എസ്സ്. രഞ്ജിത്ത് കുമാർ, പി. എം. വിനോദൻ, സുനിൽ കുമാർ. കെ, ബിജുൽ ആയാടത്തിൽ, വേണു. എം, ജിജേഷ് . പി. കെ, കുട്ടികൃഷ്ണൻ നാരായണനഗരം, സി.വി. വിജയൻ, ഹരിദാസൻ വള്ളിൽ, ശിവദാസൻ. സി.പി, പവിത്രൻ വള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

