
കിടപ്പ് രോഗികളുടെ പരിചരണത്തിൽ മണിയൂർ കാരുണ്യം പെയിൻ ആൻ്റ് പാലിയേറ്റീവും മണിയൂർ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ NSS വളണ്ടിയർ മാരുടെ കൂട്ടായ്മയായ സ്റ്റുഡൻ്റ് ഇനിഷ്യറ്റ് വ് ഇൻ പാലിയേറ്റ് വും കൈകോർക്കുന്നു. .കാരുണ്യം പാലിയേറ്റീവ് കെയർ നടത്തിവരുന്ന “ഹോം കെയർ ” നഴ്സിംഗ് പ്രവർത്തനങ്ങളിൽ മണിയൂർ ഹയർ സെക്കണ്ടറ്യി സ്കൂളിലെ എൻ .എസ് .എസ് വളണ്ടിയർമാരുടെ സാന്നിധ്യം കഴിഞ്ഞ വർഷങ്ങളിലും ഉണ്ടായിരുന്നു .ഏകദേശം മുന്നൂറോളം കുട്ടികൾ ഇതിനകം തന്നെ കാരുണ്യം വഴി ഹോം കെയർ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിട്ടുണ്ട് .പാലിയേറ്റീവ് പരിചരണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നൽകിയ ശേഷമാണ് കുട്ടികളെ ഹോം കെയറിൽ പങ്കെടുപ്പിക്കുന്നത് .

ഈ വർഷത്തെ പുതിയ ബാച്ചിലെ കുട്ടികൾക്ക് ആവശ്യമായ പരിശീലപരിപാടി ഇന്ന് നടന്നു. ഇനിയുള്ള ഓരോ ദിവസവും രണ്ടോ മൂന്നോ വിദ്യാർത്ഥികൾ നഴ്സ് മാരോടൊപ്പം ഹോം കെയർ പ്രവർത്തനത്തിനായി രോഗികളുടെ വീടുകളിൽ എത്തുകയും പാലിയേറ്റ് വ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യും. മുഴുവൻ വളണ്ടിയർമാർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകുന്നു മുണ്ട് .
ഈ വർഷത്തെ പരിശിലന പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം വാർഡ് മെമ്പർ അനീഷ് കുമാർ .എം.പി നിർവ്വഹിച്ചു .സി.എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണിയൂർ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ NSS പ്രോഗ്രാം ഓഫിസർ ബിനു മാസ്റ്റർ, പി.പി. ഹമീദ് , കാരുണ്യം പാലിയേറ്റിവിലെ സിസ്റ്റർമാരായ ജയശ്രീ’ എം , സിമിഷ രാജ്. വിപി എന്നിവർ ആശംസകൾ നേർന്നു .എം.പി. അബ്ദുൾറഷീദ് സ്വാഗതവും അജ്മൽ പി. പി നന്ദിയും പറഞ്ഞു.ഷെമിന.കെ എം , മധു മോഹൻ .കെ കെ, സെയ്ഫു ന്നിസ.സി, മനുഅയിന് പ്പ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

