
ഡയമണ്ട് മണിയൂർ സംഘടിപ്പിച്ച ഒ ടി കേളു കുമാരി അമയ ബി രാജ് മണ്ണിൽ മെമ്മോറിയൽ സ്വർണ മെഡലിനായുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ ദിലീപ് കീഴൂർ ഉദ്ഘാടനം ചെയ്തു. 150 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏറ്റവും നല്ല ചിത്രകാരനായി സൂര്യദേവ് കുറ്റിയാടി ഏറ്റവും നല്ല ചിത്രകാരിയായി ഇമ അനൂപ് കോഴിക്കോട് എന്നിവർ അർഹരായി. വൈകിട്ട് നടന്ന സമാപന പരിപാടിയിൽ വെച്ച് മണിയൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ദീപ എൻ കെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഡയമണ്ട് മ്യൂസിക് ബാന്റിന്റെ ഉദ്ഘാടന കർമ്മം പ്രശസ്ത ഗായകനും സംഗീതാ അധ്യാപകനുമായ സുരേഷ് കെ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഷിബു എം എം അധ്യക്ഷൻ വഹിച്ച ചടങ്ങിൽ രജീഷ് എൻ കെ സുനിൽ തുളസി ലക്ഷ്മണൻ എൻ കെ സുനിൽ മുതുവന എന്നിവർ സംസാരിച്ചു അതിനുശേഷം ഡയമണ്ട് വനിതാവേദി അവതരിപ്പിച്ച തിരുവാതിര മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി

