
മലബാറിന്റെ റെയിൽവേ വികസനം തകർത്ത് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സെപ്റ്റംബർ 23 ന് ഷാഫി പറമ്പിൽ എംപി നയിക്കുന്ന പീപ്പിൾസ് മാർച്ചിന് മുന്നോടിയായി യു ഡിവൈഎഫ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ടൗണിൽ വിളംബര പ്രകടനം നടത്തി. യുഡി വൈ എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ അഫ്നാസ് ചോറോട്, കൺവീനർ സി. നിജിൻ,
അൻസീർ പനോളി, സജിത്ത് മാരാർ,കെ. ജി രാഗേഷ്,
ജാസിം പണിക്കോട്ടി, അഭിനന്ദ് ജെ മാധവ്,
അബ്ദുൽ ഗനി,
ഹാരിസ് ഒഞ്ചിയം, ബിപിൻ പുറങ്കര, രഞ്ജിത്ത് പുറങ്കര,
ഇമ്രാൻ ജമീല,
ഷമീർ പള്ളിത്താഴ,
ആസിഫ് ഒ. കെ
ഹിജാസ്, അഖിൽ നാഥ് എന്നിവർ നേതൃത്വം നൽകി.

