
വടകര: കുട്ടികൃഷ്ണൻ നാരായണ നഗരത്തിന്റെ നിത്യകന്യക എന്ന നാടകത്തിന്റെ പ്രകാശന കർമ്മം മുൻസിപ്പൽ ചെയർമാൻ പി കെ ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ പ്രഥമ കോപ്പി ഏറ്റുവാങ്ങി. വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വക്കേറ്റ് സന്തോഷ്,എം എ പ്രശാന്ത്,പി പി രാജൻ, സോമൻ മുതുവന, മണലിൽ മോഹനൻ, റസാക്ക് കല്ലേരി, നേറലാട്ട് വാസുദേവൻ, മധു മടപ്പള്ളി,മണി ചോളം വയൽ, എൻ പി ഗോപി, ജയകൃഷ്ണൻ, ദ്വാരക കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കലാസാംസ്കാരിക രംഗത്തെ പ്രതിഭകളെയും വിമുക്തഭടന്മാരെയും, കളരി ഗുരുക്കന്മാരെയും ആദരിച്ചു.

