
സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. പിണറായിയെ കുറിച്ചുള്ള ചോദ്യത്തിന് ബിനോയ് വിശ്വത്തിന് മറുപടിയില്ല. ഇപ്പോഴത്തെ അന്വേഷണത്തെ എങ്ങനെ കാണുന്നു എന്ന് ചോദ്യത്തിൽ നിന്ന് ബിനോയ് വിശ്വം ഒഴിഞ്ഞുമാറി. പ്രാഥമിക അന്വേഷണത്തെക്കുറിച്ചുള്ള നിലപാട് എന്തെന്ന് ചോദ്യത്തോടും പ്രതികരിച്ചില്ല. സിപിഐഎമ്മിനും എൽഡിഎഫിനും എതിരെ രാഷ്ട്രീയ കടന്നാക്രമണം ഉണ്ടായാൽ പ്രതിരോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.സിപിഐ നേതാക്കൾ ആരിൽ നിന്നും അവിഹിതമായി പണം വാങ്ങിയിട്ടുണ്ടാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കർത്തയുടെ ഡയറിയിൽ സി കെ ചന്ദ്രപ്പൻ്റെയും പന്ന്യൻ രവീന്ദ്രൻ്റെയും പേരുണ്ടല്ലോ എന്ന് ചോദ്യത്തിന് ആയിരുന്നു മറുപടി. പാർട്ടി ഫണ്ടിലേക്ക് സമ്മേളനങ്ങളിലേക്കുമല്ലാതെ ഒരു പ്രമാണിയിൽ നിന്നും സിപിഐ നേതാക്കൾ ഫണ്ട് വാങ്ങില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.അതേസമയം മുഖ്യമന്ത്രി വിഡി സതീശനെ ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയിലായിരുന്നു വിമർശനം. ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടു കേരളം വിസ്മയിച്ചിട്ട് ഉണ്ടാകുമെന്ന് അദേഹം പരിഹസിച്ചു. പുറത്ത് പേര് പറയാൻ കഴിയാത്ത ആളാണോ സ്പോൺസറെന്ന് അദേഹം ചോദിച്ചുയ പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുന്നുവെന്നും നേതാക്കളുടെയും വേഗം പൊളിഞ്ഞ വേറൊരു സർക്കാരില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

