
മരുന്നുകളുടെ ദുരുപയോഗ വിഷയത്തിൽ ഫാർമസിസ്റ്റുകൾ ജാഗരൂകരായിരിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. കോഴിക്കോട് നടന്ന ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷത്തിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗതസ്വാഗതസംഘം ചെയർപേഴ്സൺ അരുണദാസ്.സി.കെ അധ്യക്ഷയായി. അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളർ ചിത്ര ആർ ദേവി ,പോലീസ് അസി.കമ്മീഷണർ ഇ.സുനിൽകുമാർ കെ.പി.സണ്ണി,ഷാജി.എം.വർഗീസ്,അഞ്ജന ജോൺ, പി. പ്രവീൺ,ജയൻ കോറോത്ത്, പി.ഷറഫുന്നീസ, എം. ഷജിൻ,കെ.എം. സുനിൽകുമാർ, സി. സ്മിനു എന്നിവർ സംസാരിച്ചു. ‘ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിൽ ഫാർമസികളുടെ പങ്ക് ‘ എന്ന സെമിനാറിൽ റീജിനൽ ഡ്രഗ്സ് ഇൻസ്പെക്ടർ നൗഫൽ.സി.വി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.റജി ,കെപിപിഎ സംസ്ഥാന സെക്രട്ടറി ടി സുഹൈബ് എന്നിവർ സംസാരിച്ചു. തുടർന്ന് ഫാർമസിസ്റ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

