
വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഓർക്കാട്ടേരി ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അംഗങ്ങൾക്ക് 15% ലാഭ വിഹിതം പ്രഖ്യാപിച്ചു. റിപ്പോർട്ട് വർഷം 273 കോടി രൂപ അംഗങ്ങൾക്ക് വായ്പ നൽകി. നിക്ഷേപത്തിൽ 17% ത്തിൻ്റെയും വായ്പാ ബാക്കി നിൽപ്പിൽ 23% ൻ്റെയും വർദ്ധനവ് രേഖപ്പെടുത്തി. സംഘം വൈസ് പ്രസിഡൻ്റ് എം വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ ശശി കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അനീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ പി ദാമോദരൻ, കെ കെ അശോകൻ, പി കെ പവിത്രൻ, കെ രാജഗോപാലൻ, എം അശോകൻ, പി കെ രാജേഷ് എന്നിവർ റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ പങ്കെടുത്തു. അസിസ്റ്റൻ്റ് സെക്രട്ടറി വി സുമിത്ത് ലാൽ , മമ്പള്ളി പ്രേമൻ എന്നിവർ സംസാരിച്ചു.

