
വടകര റേഞ്ച് ഓഫീസ് റിലാക്സ് കേന്ദ്രം പൊതുജനങ്ങൾക്കായി വിട്ടു നൽകി. വടകര മുൻസിപ്പൽ ചെയർപേഴ്സൺ പി കെ ശശി റിലാക്സ് കേന്ദ്രം ജനങ്ങൾക്കായി തുറന്നു നൽകി. ചടങ്ങിൽ വടകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ എം ഷൈനി അധ്യക്ഷയായി.വടകര എക്സൈസ് ഓഫീസിലെ ഇൻസ്പെക്ടർ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ .സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനു, കൗൺസിലർമാർ , ഓട്ടോറിക്ഷ ജീവനക്കാരുടെ പ്രതിനിധികൾ, പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ ഗോപാലൻ , എന്നിവർ ആശംസകൾ അറിയിച്ചു.
വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ ജിതേഷ് റിലാക്സ് പദ്ധതി വിശദീകരണം നടത്തി.
വടകര റേഞ്ചിലെ വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച മുഴുവൻ പേർക്കും, ഉദ്ഘാടന സെഷനിൽ പങ്കെടുത്തവർക്കും നന്ദി അറിയിച്ചു.

റിലാക്സ് കേന്ദ്രത്തിൽ തണലേകാൻ കുടകൾ സ്ഥാപിക്കുന്നതിനായി വടകര സഹകരണ ആശുപത്രിയായി ബന്ധപ്പെട്ടതിൽ
ആയത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ചെയർമാൻ അറിയിച്ചു.
സ്ഥലത്ത് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സോളാർ ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ അഭ്യർത്ഥിച്ചതിൽ പരിസരമുള്ള കടക്കാർ ആയത് ശ്രമിക്കാം എന്ന് പറഞ്ഞു.
ഇരിപ്പിടങ്ങൾക്ക് സമീപം ആനുകാലിക പ്രസിദ്ധീകരണകൾ വായനയ്ക്കായി ഉപയോഗപ്പെടുത്താൻ ഓട്ടോറിക്ഷ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു

