
വടകര:ധീരനായ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി വടകരയിൽ അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഭീകരവാദ അക്രമത്തെ ചെറുത്ത ധീരനായ സ്മിത്ത് മച്ചാറിനെ അഭിനന്ദിക്കാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്സ്,സിപിഎം നേതൃത്വത്തിൻ്റെ മനസ്സ് ഭീകരവാദികൾക്കൊപ്പമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ ആരോപിച്ചു
ജില്ലാ ജനറൽ സെക്രട്ടറി മാരായ പി പി മുരളി മാസ്റ്റർ,അഡ്വ ദിലീപ്,മണ്ഡലം അധ്യക്ഷ പ്രിയങ്ക സിപി,ജില്ലാഭാരവാഹികളായ എ അനൂപ് മാസ്റ്റർ.പി വ്യാസൻ,വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷനിലേഷ് എ എന്നിവർ സംസാരിച്ചു .

