
ഊരാളുങ്കൽ ജ്ഞാനോദയം എൽ പി സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളായ ബൈജു ലക്ഷ്മിയും മഹേഷ് എന്നിവർ ചേർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്തു

യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ ബൈജു ലക്ഷ്മി കടൽമുതൽ അരുവി വരെ പ്ലാസ്റ്റിക് നിർമാർജനം എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു
163 വർഷത്തെ പ്ലാസ്റ്റിക്കിന്റെ ചരിത്രത്തെക്കുറിച്ച് കുട്ടികളുമായി അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് പ്രകൃതിസംരക്ഷണബോധം കുട്ടികൾക്ക് പകർന്നു നൽകി
സ്കൂളിലെ പ്രധാന അധ്യാപികയായ ദിനിഷ പി. സ്വാഗതം പറഞ്ഞു ജിതേഷ് മാഷ് നന്ദിയും. സുമ ടീച്ചർ അതുല്യ ടീച്ചർ ആഷിഗ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

