
സഹകാർ ഭാരതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ വാരാഘോഷം ക്രിസ് അവന്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സഹകാർ ഭാരതി ജില്ലാ പ്രസിഡൻ് എൻ സദാനന്ദൻ അദ്ധ്യക്ഷനായ ചടങ്ങിൽ സഹകരണ സംഘം ജോയിൻ്റ് ഡയറക്ടർ സഹകരണ വകുപ്പ് എവി ശശികുമാർ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ സഹകരണ വകുപ്പ് സുനിൽ ചന്ദൻ,ടി.പ്രയാഗ്, എം കുഞ്ഞാപ്പു, എൻ ആർ പ്രതാപൻ ആശംസ നേർന്നു സംസാരിച്ചു. അജേഷ് കുമാർ നന്ദി പ്രഭാഷണം നടത്തി.

