
വടകര :ആന്റിബയോട്ടിക് ലിറ്ററേറ്റ് കേരള’ യുടെ പ്രചരണത്തിൻ്റ ഭാഗമായി
ആന്റിബയോട്ടിക്കുകൾ കൃത്യമായ അളവിലും സമയത്തും മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്
പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി വടകര ആയുർവേദ ആശുപത്രിയിൽ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി . മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു,മരുന്നുകൾ വാങ്ങുമ്പോൾ ഡോക്ടറുടെ കുറിപ്പടി മാത്രം ഉപയോഗിക്കുക തുടങ്ങിയ വിഷയങ്ങൾ ഡോക്ടർമാർ വിശധീകരിച്ചു. പ്രതിജ്ജയിൽ നിരവധി പേർ പങ്കെടുത്തു.
മെഡിക്കൽ ഓഫീസർഡോ. സിന്നിഷ് , ഡോ. കെ. നിവ്യ കുമാർ ക്ലാസ് എടുത്തു.

