
നിർണ്ണായകമായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞു ടീം ഇന്ത്യ. 549 എന്ന ലക്ഷ്യം തേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ അവസാന ദിവസം 140 റൺസ് എന്ന സ്കോറിന് ചുരുട്ടികെട്ടി ലോക ചാമ്പ്യന്മാർ 2-0 എന്ന മാർജിനിൽ പരമ്പര തൂത്തുവാരി.ഇന്നലെ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യക്ക് അഞ്ചാം ദിനം വലിയ ചെറുത്തുനിൽപ് ഒന്നും നടത്താൻ കഴിഞ്ഞില്ല. അർദ്ധ സെഞ്ച്വറി നേടിയ ജഡേജക്ക് മാത്രമേ ഭേദപ്പെട്ട ഒരു സ്കോർ പോലും കണ്ടെത്താൻ സാധിച്ചത് . ആദ്യ ടെസ്റ്റിൽ ഇന്ത്യക്കു അന്തകനായ സ്പിന്നർ സൈമൺ ഹാർമെർ തന്നെ ആണ് ഇത്തവണയും ഇന്ത്യയെ തകർത്തത് . ഹാർമെർ 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് രണ്ടു വിക്കറ്റുകൾ നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ മുത്തുസ്വാമിയുടെ സെഞ്ച്വറി മികവിൽ 489 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ മുൻപിൽ 201 റൺസ് എന്ന ചെറിയ സ്കോറിൽ ഒന്നാം ഇന്നിഗ്സിൽ ഇന്ത്യയുടെ ചെറുത്തുനിൽപ് അവസാനിച്ചിരുന്നു . രണ്ടാം ഇന്നിങ്സിൽ 260 റൺസിന് ദക്ഷിണാഫ്രിക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തപ്പോൾ തന്നെ ഇന്ത്യ പരമ്പര നഷ്ടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.408 റൺസ് തോൽവി, ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ മാർജിനിലുള്ള തോൽവി ആണ്.

