
പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ വലഞ്ഞ് വിദ്യാർത്ഥികൾ.

