
രണ്ടാഴ്ച മുൻപും പാലക്കാട് അതിഥി തൊഴിലാളികൾക്ക് നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ക്ഷേത്രത്തിന് ഉള്ളിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് പുതുശേരിയില്‍ അതിഥി തൊഴിലാളിയെ മർദിച്ചത്. ആർഎസ്എസ് – ബിജെപി പ്രവർത്തകൻ വടി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

അതേസമയം കഴിഞ്ഞ ദിവസം വാളയാറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ രാം നാരായണൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ രാംനാരായണനെ ക്രൂരമായി മർദിച്ചുവെന്നും കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു മർദ്ദനമെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. രാംനാരായണന്റെ മുഖത്തും വയറിലും മർദിച്ചെന്നും റിപ്പോർട്ടിലുണ്ട്.
റാം നാരായണന്റെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.

