
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാപ്പ് പറയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ്. വെള്ളാപ്പള്ളി മതേതര കേരളത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്നുവെന്നും നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്ത്തകന് റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി നടേശന് അധിക്ഷേപിച്ചത്.

