
കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികള്‍. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരുവിലേക്ക് നാടുവിട്ടത് പ്ലസ്വണ് വിദ്യാര്‍ഥികളായ മൂന്നുകുട്ടികള്‍.

താമരശ്ശേരിയിലാണ് മൂന്നുസംഭവവും റിപ്പോര്‍ട്ടുചെയ്തത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുന്‍പില്‍ കൗണ്‍സിലിങ്ങിന് ഹാജരാക്കിയപ്പോഴാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തുവന്നത്. കുട്ടികള്‍ക്ക് വാതുവെപ്പുനടത്താന് പണംനല്‍കി സഹായിച്ചത് മുതിര്‍ന്നവരുടെ സംഘമാണ്. ഇവരുടെ ഭീഷണിഭയന്നാണ് കുട്ടികള്‍ പണംകണ്ടെത്താനായി നാടുവിട്ടത്.

