
രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി നടത്തിയിട്ടുള്ളത് സംഘടനാപരമായ ഇടപെടലുകൾ മാത്രമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. എന്ത് വിവാദം വന്നാലും കെട്ടിവലിച്ച് ഷാഫിയിലേക്ക് കെട്ടാൻ നോക്കുന്നുവെന്നും രാഹുലിന് വടകരയിൽ ഫ്ലാറ്റ് ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ജനീഷ് പറഞ്ഞു. ഉണ്ടെകിൽ അത് വ്യക്തിപരമായ കാര്യമാണെന്നും ജനീഷ് കൂട്ടിച്ചേർത്തു

