
വടകര: അധ്യാപകരുടെ ന്യായമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയും വിദ്യാഭ്യാസ മേഖലയെ തകർക്കുകയും ചെയ്യുന്ന സർക്കാർ നയം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്കരണ കുടിശ്ശിക, ഡി.എ., ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാതെ അധ്യാപക സമൂഹത്തെ സർക്കാർ വഞ്ചിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന സെക്രട്ടറി ടി ആബിദ് പറഞ്ഞു.. കെ-ടെറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും വരാനിരിക്കുന്ന ജനവിധി ഇതിനുള്ള മറുപടിയാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി .അശോക് കുമാർ കൂട്ടി ചേർത്തു.വടകര വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ . ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആർ. എസ് സുധീഷ് സ്വാഗതം പറഞ്ഞു.
സജീവൻ കുഞ്ഞോത്ത്, പി കെ രാധാകൃഷ്ണൻ, പി.രഞ്ജിത്ത് കുമാർ, പി. ആർ പാർത്ഥസാരഥി, പി.പി രാജേഷ്,
സുധീഷ് വള്ളിൽ, ജിയോ ജെയ്സൺ, ടി.വി രാഹുൽ എന്നിവർ സംസാരിച്ചു.

