
ആയഞ്ചേരി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CPI ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയേ ഞ്ചരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി പി ഐ ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ എം വിമല അധ്യക്ഷത വഹിച്ചു. സി വി കുഞ്ഞിരാമൻ മാസ്റ്റർ വി ബാലൻ, കെ കെ രാജൻ പ്രസംഗിച്ചു

