
തിരുവള്ളൂർ: നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേരുപോലും ഭയക്കുന്ന ഭരണകൂടമായി മോദി സർക്കാർ മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് മഹാത്മാവിന്റെ പേരുകൾ ഓരോന്നായി വെട്ടിമാറ്റുന്നതെന്ന് ആർ.ജെ.ഡി. കേന്ദ്രക്കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റിയതിലൂടെ ഇക്കാര്യം വ്യക്തമായെന്ന് പദ്ധതി അട്ടിമറിച്ചതിനെ തിരെ ആർ.ജെ.ഡി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരുവള്ളൂർ പോസ്റ്റാഫീസിന് മുന്നിലെ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. ആയാടത്തിൽ രവീന്ദ്രൻ , നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, കെ.കെ.സുരേഷ്,സുമ തൈക്കണ്ടി, ഒ.പി.ചന്ദ്രൻ , എ.പി. അമർനാഥ്, എം.ബാലകൃഷ്ണൻ , ഇ.കെ. പവിത്രൻ ,കെ.ടി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.ടി. മൊയ്തു, സച്ചിൻ വില്യാപ്പള്ളി, ഇ.എം. നാണു, പുഷ്പ തിരുവള്ളൂർ, പി.കെ.ബാലൻ, എം.ടി.കെ.സുരേഷ്, മോളി ചിറ ങ്കര,വി.എം.ഷൈനി. എന്നിവർ സംസാരിച്ചു.

