
മുടപ്പിലാവിൽ :അഭിമന്യു ചാരിറ്റബിൾ ആൻ്റെ കൾച്ചറൽ ട്രസ്റ്റിൻ്റെ വാർഷിക ആഘോഷം മുടപ്പിലാവിൽ കാഞ്ഞരോളിക്കണ്ടി ഗ്രൗണ്ടിൽ പ്രഭാഷകൻ പ്രൊഫ:കെ വി സജയ് ഉദ്ഘാടനം ചെയ്തു.
ആഘോഷത്തിൻ്റെ ഭാഗമായി പ്രദേശവാസികളുടെയും അംഗണവാടി കുട്ടികളുടെയും ഡാൻസ് , ഒപ്പന , ഭരതനാട്യം, നാടോടിനൃർത്തം ഗാനാലാപനം, കഥ പറയൽ, എന്നീ കലാപരിപാടികളും അരങ്ങേറി.
ശില്പ ടി.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അർജുൻ ഡി എസ് , അഭിരാമി ടി പി, പി പി ബാലൻ, ടി പി വിജേഷ്, ആതിര ഒ പി എന്നിവർ സംസാരിച്ചു.
രാമചന്ദ്രൻ കെ.ടി കെ സ്വാഗതവും പി പി ദിനേശൻ നന്ദിയും പറഞ്ഞു.

