
വടകര. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സാദാത്തുക്കളും ആലമീങ്ങളും വളരെ പ്രയാസങ്ങൾ സഹിച്ച് കൊണ്ടാണ് നാടിന്റെ നാനാഭാഗങ്ങളിലും എത്തി നമുക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതെന്നും ആ നേതൃത്വത്തെ അംഗീകരിച്ചും നിർദ്ദേശങ്ങൾ അനുസരിച്ചും പ്രവർത്തിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാൻ നാം തയ്യാറാവണമെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അഭ്യര്ത്ഥിച്ചു. സമസ്ത നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി സമസ്ത വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഇന്നേവരെ നടക്കാത്ത, ചരിത്രത്തിലിടം പിടിക്കുന്ന രീതിയിലുള്ള സമ്മേളനവും ക്യാമ്പുമാണ് കാസറഗോഡ് കുണിയയിൽ നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗവും താലൂക്ക് പ്രസിഡന്റുമായ ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ഏ വി അബ്ദുറഹ് മാൻ മുസ് ലിയാർ, എന്നിവർ പ്രസംഗിച്ചു. സത്താർ പന്തല്ലൂർ, ഇബ്റാഹീം ഫൈസി പേരാൽ, ശുഐബുൽ ഹൈതമി എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് ഉവൈസ് തങ്ങൾ പ്രാർത്ഥന നടത്തി
സി പി ശംസുദ്ദീൻ ഫൈസി സ്വാഗതം പറഞ്ഞു. പി പി അശ്റഫ് മൗലവി, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ചിങ്ങാണ്ടി മൊയ്തു മുസ് ലിയാർ, റാശിദ് കാക്കുനി,സി പി ഹംസ ദാരിമി, സയ്യിദ് അബ്ദുൽ ഹമീദ് തങ്ങൾ,ഇസ്മാഈൽ ഹാജി എടച്ചേരി,ഇ ടി എ അസീസ് ദാരിമി,ടി എം വി ഹമീദ്, മുഹമ്മദലി റഹ് മാനി പുൽവെട്ട, ജബ്ബാർ മൗലവി എടച്ചേരി,സുബലുസ്സലാം പുതുപ്പണം സംസാരിച്ചു. കബീർ റഹ് മാനി നന്ദി പറഞ്ഞു.

