
.
മുതുവടത്തൂർ :
ഗുരുതര രോഗബാധിതനായ അനുരാഗ് എരേമ്മംകണ്ടിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി അനുരാഗ് ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
ചികിത്സാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീലത അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി രാജേഷ് സ്വാഗതം പറഞ്ഞു , അനുരാഗിന്റെ ചികിത്സാ വിജയകരമാക്കാൻ സമൂഹത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ ആവശ്യമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. യോഗത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ മടപ്പള്ളി , പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീത ,ഷംസു മഠത്തിൽ, അജയൻ പുതിയോട്ടിൽ , കെ എം സമീർ മാസ്റ്റർ, കെ ടി കെ ബാലകൃഷ്ണൻ,പി അജിത്ത്, സൂപ്പി മാസ്റ്റർ, ബീന കല്ലിൽ, അലീമത്ത്, ലിബിഷ പനമ്പറ, ഷാഹിന, എ പി രമേശൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
ചികിത്സാ കമ്മിറ്റി ഭാരവാഹികളായി സി രാജേഷ് കൺവീനർ, ജോയിൻ കൺവീനർമാർ ആയി എ പി രമേശൻ, അശോകൻ കൂനാരറമ്പത്ത് എന്നിവരെയും, ചെയർമാനായി പി അജിത്ത് വൈസ് ചെയർമാൻമാരായി സജീന്ദ്രൻ ഷബീർ എന്നിവരെയും, ട്രഷററായി സൂപ്പി മാസ്റ്ററെയും തെരഞ്ഞെടുത്തു.

