
ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി മഹമൂദ് മുച്ചിലോട്ടുമ്മൽ കൈതക്കുണ്ടിനെയും ജനറൽ സെക്രട്ടറിയായി എം എം മുഹമ്മദ് മംഗലാടിനെയും ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ യോഗം ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. പഞ്ചായത്ത് കൗൺസിൽ യോഗം കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ധേഹം പറഞ്ഞു. ദുബൈ KMCC സംസ്ഥാന ഭാരവാഹി ഇബ്രാഹിം മുറിച്ചാണ്ടി,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഹാരിസ് മുറിച്ചാണ്ടി,കിളിയമ്മൽ കുഞ്ഞബ്ദുല്ല,നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ സി എം അഹമ്മദ് മൗലവി,മൻസൂർ എടവലത്ത്,സികെ ഗഫൂർ,എ കെ അബ്ദുല്ല,ടി കെ മൊയ്തു മാസ്റ്റർ സംസാരിച്ചു.

