
വടകരയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമക്ക് സമീപം റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. ഗാന്ധി പ്രതിമയിൽ പൂമാല ചാർത്തി. നഗര സഭാ ചെയർപേഴ്സൺ പി. കെ. ശശി പരിപാടി ഉൽഘാടനം ചെയ്തു. പുറംതൊടത്ത് ഗംഗാധരൻ ചടങ്ങിൽ ആദ്യക്ഷം വഹിച്ചു കൊണ്ട് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
രാജേഷ് വൈഭവ്, നഗര സഭാ കൗൺസിലർ ബിജിൽ കുമാർ ആയാടത്തിൽ, പ്രൊ. കെ. കെ. മഹമൂദ്, പി. പി. രാജൻ, കെ. പി. ചന്ദ്രശേഖരൻ, പുറംതൊടത്തു സുകുമാരൻ, ടി. ശ്രീനിവാസൻ, ടി. ശ്രീധരൻ, അജിത് പാലയാട്, അഡ്വ. വിനൽ കുമാർ, രെമ്യ സോരൂപ്, രാംദാസ്, ടി. കെ. മനോജ് കുമാർ, ടി. കെ. മുസ്തഫ, സുഭാഷ്, നവനീത് എന്നിവർ പ്രസംഗിച്ചു.

