
ബീഹാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഗുണ്ടാ സംഘത്തെ ഡൽഹിയിൽ ഏറ്റുമുട്ടലിൽ വധിച്ചു. ഗുണ്ടാ തലവൻ രഞ്ജൻ പഥക്കും കൂട്ടാളികളും കൊല്ലപ്പെട്ടു. ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും ബീഹാർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഗുണ്ടകളെ വധിച്ചത്.ഡൽഹി രോഹിണിയിലെ പൻസാലി ചൗക്കിന് സമീപം ബഹാദൂർ ഷാ മാർഗിൽ രാത്രി 2.20 ഓടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ കുറ്റകൃത്യം നടത്താൻ പദ്ധതി ഇട്ട രഞ്ജൻ പഥക് ഗൂണ്ട സംഘം ഡൽഹിയിൽ ഉള്ളതായിബീഹാർ പോലീസ് ഡൽഹി പോലീസിന് വിവരം കൈമാറിയിരുന്നു.

ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും ബീഹാർ പോലീസും സംയുക്തമായി വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ ഗുണ്ട സംഘം വെടി ഉതിർത്തു. പോലീസ് നടത്തിയ തിരിച്ചടിയിൽ ആണ് ഗൂണ്ട തലവൻ രഞ്ജൻ പഥക്, സംഘഗങ്ങളായ ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവർ കൊല്ലപ്പെട്ടത്. നാല് പേരും ബീഹാറിലെ സീതമഡ്ഹി സ്വദേശികളാണ്. ബീഹാറിൽ കൊലപാതകം, സായുധ കവർച്ച അടക്കമുള്ള ഗുരുതര കേസുകൾ നേരിടുന്നവരാണ് നാല് പേരും എന്ന് പോലീസ് അറിയിച്ചു.

