
പതിയാരക്കര; യുവജന ഗ്രന്ഥാലയം പതിയാരക്കര പ്രസിദ്ധീകരിച്ച കെ ഗോപാലൻ്റ ‘മിന്നാമിനുങ്ങ്’ കവിതാ സമാഹാരം പ്രകാശിപ്പിച്ചു. മന്ദത്ത് കാവ് യുപി സ്കൂളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. കവി വീരാൻകുട്ടി, സി ഭാസ്കരന് പുസ്തകം കൈമാറി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ ദിൻഷ അധ്യക്ഷയായി. പി വിജയകുമാർ പുസ്തക പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം മധുസൂദനൻ, പഞ്ചായത്തംഗങ്ങളായ വി വി സുരേന്ദ്രൻ, എൽ ഡി സജിന, കെ പി രാജേഷ്, എം ടി സീത, ലൈബ്രറി കൗൺസിൽ അംഗം ശിവദാസൻ, സി വി അജിത്ത്, ഒ പി ചന്ദ്രൻ, പ്രമോദ് കോണിച്ചേരി എന്നിവർ സംസാരിച്ചു. ആർ കെ വിപിൻ സ്വാഗതവും കെ കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

