ചോറോട്ടിൽ തൊഴിൽമേളയിൽ വൻ പങ്കാളിത്തം. വിജ്ഞാനകേരളം ജനകീയ കാമ്പയിൻ സംസ്ഥാനസർക്കാരിൻ്റെ ഒരു ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ്. തൊഴിലെടുക്കാൻ കഴിയുന്ന മുഴുവനാളുകളെയും ഏതെങ്കിലും തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരെ കണ്ടെത്തുകയും അവരുടെ അഭിരുചിക്കനുസൃതമായ നൈപുണി വികസനം ഉറപ്പുവരുത്തുകയും ചെയ്യുക, തൊഴിലവസരങ്ങൾ കണ്ടെത്തി തൊഴിലന്വേഷകരെ ഇത്തരം തൊഴിലുകളിലേക്ക് വിന്യസിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു.
ചോറോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ നടന്നതൊഴിൽമേള ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം കമ്മ്യൂണിറ്റി അംബാസിഡർ ആയ സ്നേഹ. ടി പി. ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം ചെയർമാൻ ശ്രീ സി.നാരായണൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ശ്യാമള, പൂവ്വേരി, പഞ്ചായത്ത് അംഗങ്ങൾ ആയ ഷിനിത ചെറുവത്, പ്രസാദ് വിലങ്ങിൽ, ലിസി . പി, സി ഡി എസ് ചെയർപേഴ്സൺ അനിത .k എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഗീത. KM നന്ദി പറഞ്ഞു.
ULCCS , SAHAKARANA HOSPITAL VADAKARA, BABY memorial hospital VADAKARA, HDFC,SBI life& LIC, fair Mart,Tata group of companies, emporer group of Kerala, NK Bajaj തുടങ്ങിയ കമ്പനികൾ പങ്കെടുത്തു. തൊഴിൽ അന്വേഷകരായി 500 ഓളം പേർ പങ്കെടുത്തു.

