
സ്വപ്നങ്ങളെ പിന്തുടർന്ന് ചെയിസിംഗ് ദി റെയിൻബോ ‘ഏഴ് നിറങ്ങളെ ആസ്പദമാക്കി ഏഴ് വൈകാരിക
മുഹൂർത്തങ്ങളെ ഉൾക്കൊള്ളിച്ച് മേപ്പയിൽ എസ്.ബി.സ്കൂൾ നിർമിച്ച ചെയിസിങ് ദ റെയിൻബൊ പ്രദർശനത്തിന് വിദ്യാഭ്യാസ മന്ത്രി ചിത്രത്തിൻ്റെ റിലീസിങ് നിർവഹിച്ച ചിത്രത്തിൽ സ്കൂളിലെ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും അഭിനേതാക്കളാകുന്നു./ 15 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിറങ്ങളെ പ്രതീകങ്ങളാക്കി കുട്ടികളുടെ മാനസീക ഭാവങ്ങളെ ഉൾച്ചേർത്തുകൊണ്ടുള്ളതാണ് .കുട്ടികൾ; അവർക്ക് അവസരങ്ങൾ നല്കുമ്പോൾ അവരിലെ ഭാവനയ്ക്ക് ചിറക് മുളക്കും എന്ന സത്യം തിരിച്ചറിയണമെന്ന് ചിത്രത്തിൻ്റെ റിലീസ് കർമം നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയായ ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും കുട്ടികളോട് സൂചിപ്പിച്ചു. ചടങ്ങിൽ അഭിനേതാക്കളായ ദ്രുപത്, മൽഹാര, ശിവാലി, അനന്യ സൂര്യദേവ് ,അർപിത
തുടങ്ങിയവർ പങ്കെടുത്തു ഒപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരായ സാന്ത്വന പി,
വിവേക് വി,നിനു കൃഷ്ണ ടി.വി.സജേഷ്, തുടങ്ങിയവർ പങ്കെടുത്തു

