
ചോറോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കാട് വരിശ്യക്കുനി യുപി സ്കൂളിൽ വച്ച് തെരഞ്ഞെടുപ്പ് കൺവെൻഷനും,പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണവും നടന്നു. കൺവൻഷൻ വടകര എംഎൽഎ കെ.കെ രമ ഉദ്ഘാടനം ചെയ്തു.”എൽ ഡി എഫ് മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ പറയത്തക്ക യാതൊരു വികസനവും കൊണ്ടുവരാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല എന്നും,സമസ്ത മേഖലയിലും പരാജയപ്പെട്ട ഭരണമാണ് പഞ്ചായത്തിൽ നിലവിലുള്ളതെന്നും, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ജനകീയ മുന്നണിയെ അധികാരത്തിൽ ഏറ്റുമെന്നും” എം. എൽ. എ പറഞ്ഞു.ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് ചെയർമാൻ അഡ്വ: പി.ടി.കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഒ. കെ കുഞ്ഞബ്ദുള്ള, സതീശൻ കുരിയാടി, പി. ഇസ്മായിൽ മാസ്റ്റർ,കെ. പി കരുണാകരൻ, ടി. കെ സിബി,കെ. കെ സദാശിവൻ, ഒ. എം അസീസ് മാസ്റ്റർ,എം. ടി സലാം,കാളംകുളം ഹാഷിം, സി. നിജിൻ, അഫ്നാസ് ചോറോട്, തുടങ്ങിയവർ സംസാരിച്ചു. കെ. എം അഷ്കർ മാസ്റ്റർ സ്വാഗതവും ശശി വള്ളിക്കാട് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ചെയർമാൻ:അഡ്വ:പി ടി കെ നജ്മൽ, ജനറൽ കൺവീനർ:കെ. എം അഷ്കർ മാസ്റ്റർ,കൺവീനർ:കെ. കെ സദാശിവൻ, ട്രഷറർ:ശശി വള്ളിക്കാട്

