
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച ബാലസഭ വ്യക്തിത്വ വികസനനാടക ക്യാമ്പ് ശ്രദ്ധേയമായി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. കെ എം രഘു നാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എം പി റെജുലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, പഞ്ചായത്ത് മെമ്പർ മാരായ സി വി ഇബ്രാഹിം,പി മുനീർ മാസ്റ്റർ, സി ഡി എസ് ചെയർ പേഴ്സൺ ചന്ദ്രി കെ എം, വൈസ് ചെയർപേഴ്സൺ ലീന ടീ, സി ഡിഎസ് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു . മുൻ അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സ് നൽകി

