
വളയം: മുണ്ടകൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരിത ബാധിർക്ക് മികച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കി ലോകോത്തര മാതൃകയാണ് സർക്കാർ സൃഷ്ടിച്ചത്. ദുരന്ത മുഖത്ത് അന്ന് വന്ന് വാരി പുണർന്ന നൈസമോൾക്ക് പോലും വീട് വെക്കാൻ നരേന്ദ്രമോദിയുടെ കേന്ദ്ര സർക്കാർ ചില്ലികാശ് നൽകിയില്ല. നൈസ മോൾക്ക് പുഞ്ചിരി സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് എം വി ജയരാജൻ പറഞ്ഞു. രക്തസാക്ഷി ആലക്കൽ കുഞ്ഞിക്കണ്ണന്റ 52 -മത് രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ സമാപന പൊതുസമ്മേളനം സിപിഐഎം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ . പ്രളയ കാലത്ത് വിതരണം ചെയ്ത അരിക്ക് കേന്ദ്രത്തിന് സംസ്ഥാനം പണം നൽകി. പട്ടളക്കാർ വന്നതിന് പണം വാങ്ങി കേന്ദ്രം വഞ്ചനയാണ് കാട്ടിയത്.ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ചതാണ് സർക്കാർ. ദുരിതാശ്വാസത്തിന് പണം നല്കരുതെന്നാണ് കോൺഗ്രസ് പറഞ്ഞത്. എ കെ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മോഹനൻ, കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു , സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ്,ജില്ല കമ്മിറ്റി അംഗം എ എം റഷീദ്,കെ കെ ദിനേശൻ,ടി അനിൽ കുമാർ,കെ പി പ്രദീഷ്,എം ദിവാകരൻ,പി എസ് പ്രീത,എൻ പി കണ്ണൻ എന്നിവർ സംസാരിച്ചു. കെ എൻ ദാമോദരൻ സ്വാഗതം പറഞ്ഞു. റെഡ് വളണ്ടിയർ, ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നടന്ന പ്രകടനത്തിൽ നൂറുക്കണക്കിന് പേർ അണിനിരന്നു. കുറ്റിക്കാട്ടിൽ നിന്നും ആരംഭിച്ച പ്രകടനം വളയത്ത് സമാപിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ച, അനുസ്മരണയോഗവും പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി.എ കെ രവി അധ്യക്ഷനായി. കെ പി പ്രദീഷ് ,കെ എൻ ദാമോദരൻ, എന്നിവർ സംസാരിച്ചു.

