
വടകര: ചെമ്മരത്തൂർ ശ്രീ തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പുനഃപ്രതിഷ്ഠാ ചടങ്ങുകളും മാർച്ച് 25 മുതൽ 30 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി ഡോ.പ്രസാദ് നമ്പൂതിരിയുടെയും കർമ്മികളുടെയും മുഖ്യകാർമ്മികത്വത്തിലാണ് ആറുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടക്കുന്നത്
വിശദമായ ചടങ്ങുകൾ:
മാർച്ച് 25 (ബുധൻ): വൈകുന്നേരം ആചാര്യവരണം, പ്രസാദപരിഗ്രഹം, ബിംബപരിഗ്രഹം, പ്രസാദശുദ്ധി, മുളയിടൽ, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തു കലശാഭിഷേകം എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമായി.
മാർച്ച് 26 (വ്യാഴം): രാവിലെ ഗണപതിഹോമം, മുളപൂജ, ചതുശ്ശുദ്ധിധാര, പഞ്ചഗവ്യം, കലശാഭിഷേകം. വൈകുന്നേരം കുണ്ടോശുദ്ധി, മുളപൂജ, അത്താഴപൂജ.
മാർച്ച് 27 (വെള്ളി): രാവിലെ ഗണപതിഹോമം, മുളപൂജ, തത്ത്വഹോമം, തത്ത്വകലശം, അനുജ്ഞാന കലശാഭിഷേകം, ശാന്തി, അത്ഭുതശാന്തിഹോമം. വൈകുന്നേരം കുണ്ടോശുദ്ധി, കലശാധിവാസം, അധിവാസഹോമം.
മാർച്ച് 28 (ശനി): രാവിലെ മുളപൂജ, നായശാന്തി, ചോരശാന്തി ഹോമങ്ങൾ. വൈകുന്നേരം മുളപൂജ, കുണ്ടോശുദ്ധി, അനുജ്ഞാനബലി, പ്രാർത്ഥന.
മാർച്ച് 29 (ഞായർ): രാവിലെ മുളപൂജ, സംഹാരതത്ത്വഹോമം, സംഹാരതത്ത്വകലശം, ജീവോദ്വാസനം, ബ്രഹ്മകലശപൂജ, കുഭേശ്വരകർക്കരിപൂജ, ശയ്യ്യാപൂജ, ജീവകലശം എഴുന്നള്ളിക്കൽ. വൈകുന്നേരം കലശാധിവാസം, അധിവാസഹോമം.
മാർച്ച് 30 (തിങ്കൾ): പുനഃപ്രതിഷ്ഠാ ദിനം. രാവിലെ പ്രസാദപ്രതിഷ്ഠ, കലശം വിടർത്തിപൂജ, ജീവകലശം, കുഭേശ്വരകർക്കരി കലശമെഴുന്നള്ളിക്കൽ. രാവിലെ 9.30 നും 10.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കും. തുടർന്ന് അഷ്ടബന്ധക്രിയ, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, പ്രതിഷ്ഠാദക്ഷിണ എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.
ചടങ്ങുകൾ നടക്കുന്ന എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് 7561808711, 9946688880 എന്നീ നമ്പറുകൾ വഴി ബന്ധപ്പെടാവുന്നതാണ്. പ്രദേശത്തെ പ്രധാന ആരാധനാലയമായ തൃക്കപ്പറ്റ ക്ഷേത്രത്തിലെ ഈ പുണ്യകർമ്മങ്ങളിൽ എല്ലാ ഭക്തജനങ്ങളും പങ്കുചേരണമെന്ന് ക്ഷേത്ര സമിതി അറിയിച്ചു.

