
വടകരയിലെ യുഡിഎഫ് ആർഎംപിഐ സ്ഥാനാർത്ഥി കെ കെ രമയ്ക്ക് നിലവിലുള്ള ഫുട്ബോൾ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു.തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഫുട്ബോൾ ചിന്നവുമായി കെ കെ രമ സജീവമായി തുടരുന്നതിനിടെയാണ്തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം നിഷേധിച്ചത്തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥനാർത്ഥികൾക്ക് നൽകി വരുന്ന ചിഹ്നത്തിൽ നിന്നും ഇപ്പോൾ ഫുട്ബോൾ ചിഹ്നം ഒഴിവാക്കപ്പെട്ടതിനാലാണ് കെ കെ രമയ്ക്ക ഈ ചിഹ്നം അനുവദിക്കാതിരുന്നത്
നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നമാണ് ഫുട്ബോൾ, അത് പ്രകാരം നിയമസഭയിലെ ഒരു പ്രത്യേക ബ്ലോക്ക് ആയാണ് ഞങ്ങളുടെ എംഎൽഎ മുന്നോട്ടുപോയിരുന്നത്. 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലും ഈ ചിഹ്നം ആർ എം പി ഐ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചാർട്ടിൽ നമുക്ക് കാണാൻ കഴിയും.ഞങ്ങൾക്ക് നിരവധി തെരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു ചിഹ്നം റദ്ദ് ചെയ്യുമ്പോൾ ജനാധിപത്യ വ്യവസ്ഥയിൽ ഞങ്ങളെയും കേൾക്കേണ്ട ബാധ്യതയുണ്ട്.
എന്നാൽ ഏകപക്ഷീയമായി ഞങ്ങളുടെ ചിഹ്നം റദ്ദ് ചെയ്തിരിക്കുകയാണ്.ഏകപക്ഷീയമായ ജനാധിപത്യവിരുദ്ധമായ ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. ഞങ്ങൾ ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്.താൽക്കാലികമായി ഇലക്ഷൻ കമ്മീഷന് നടപടി അംഗീകരിച്ചു ടെലിവിഷൻ ചിഹ്നത്തിൽ മത്സരത്തിൽ ഉറച്ചു നിന്ന് മുന്നോട്ട് പോകാനാണ്
യു.ഡി.എഫ് – ആർ.എം.പി.ഐ തീരുമാനം.

